പാനൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും 

11 പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ്
Published on 08 April 2021 5:07 pm IST
×

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. അതേസമയം, മന്‍സൂര്‍ വധക്കേസില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. മന്‍സൂര്‍ വധക്കേസില്‍ നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റു കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരേ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ എത്രയും വേഗം പിടികൂടാനാണ് ശ്രമം. പോലിസ് നിക്ഷ്പക്ഷതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും ആര്‍.ഇളങ്കോ പറഞ്ഞു. 

നേരത്തെ, കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. മന്‍സൂര്‍ വധക്കേസില്‍ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait