കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. പണവും സ്വര്‍ണ്ണവു മോഷണം പോയി. കാഞ്ഞങ്ങാട് ആവിക്കര ഗാര്‍ഡര്‍ വളപ്പിലെ ടി.എം ഹസ്സന് കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വീട് പൂട്ടി മാതാവിന്റെ ചികിത്സാര്‍ത്ഥം മംഗലാപുരത്തെ ആശുപത്രിയില്‍ പോയിരുന്നു. രാത്രി 8.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഇരുനില വീടിന്റെ മുകള്‍ ഭാഗത്തെ ജലസംഭരണിയോടു ചേര്‍ന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സ്ഥലത്തെത്തിയ പോലിസ് കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 27,000 രൂപയും പതിനാലേ മുക്കാല്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. മോഷണം നടക്കുന്നതിനെ കള്ളന്റെ കൈയില്‍ നിന്നും കളഞ്ഞുപോയ ഒരു സ്വര്‍ണ്ണവള മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.