പയ്യന്നൂരിലെ അക്രമം; ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

Published on 08 April 2021 1:05 pm IST
×

പയ്യന്നൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പയ്യന്നൂരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തായിനേരി സ്‌കൂളിലെ 86എ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്ന മുരളിയുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ കാരയിലെ വൈശാഖ് (26), ചെമ്മങ്ങാട്ട് ഷാജിത്ത് കുമാര്‍, പെരുമ്പ യു.പി സ്‌കൂളിലെ ബൂത്തിന് പുറത്തു നിന്നും മര്‍ദ്ദനമേറ്റെന്ന കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഷെഫീഖിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ പെരുമ്പ ചിറ്റാരി കൊവ്വലിലെ കെ.ദീപേഷ് (42), പെരുമ്പയിലെ മുജീബ് റഹ്മാന്‍ (46), പെരുമ്പ തായത്തുവയലിലെ ജയേഷ് ചന്ദ്രന്‍ (33), ചൊക്കന്റകത്ത് ഷംസുദ്ദീന്‍ (43), കണ്ടോത്തെ സിറാജ് പുല്ലായില്‍ (41) എന്നിവരെയാണ് എസ്.ഐ ശരണ്യ അറസ്റ്റു ചെയ്തത്. പയ്യന്നൂരിലെ അക്രമ സംഭവങ്ങളില്‍ 37 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തിരുന്നു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait