മാട്ടൂലില്‍ മുസ്ലിംലീഗ് ആക്രമണം; വായനശാലക്കു നേരേ കല്ലേറ് 

Published on 08 April 2021 12:49 pm IST
×

മാട്ടൂല്‍: മാട്ടൂലില്‍ മുസ്ലിംലീഗ് ആക്രമണം. മാട്ടൂല്‍ നോര്‍ത്ത് ജസിന്താ ബില്‍ഡിങ്ങിന് സമീപത്തെ ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയ്ക്കു നേരേ കല്ലെറിഞ്ഞു. സംഘടിച്ചെത്തിയ ലീഗ് സംഘം തുടരെ കല്ലെറിയുകയായിരുന്നു. ഗ്രന്ഥശാലക്ക് അകത്തുണ്ടായിരുന്നവര്‍ ഷട്ടര്‍ താഴ്ത്തിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. 

അരമണിക്കൂറിനു ശേഷം വീണ്ടുമെത്തിയ അക്രമികള്‍ മാരകായുധങ്ങളുമായി പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. അക്രമി സംഘം മാട്ടൂല്‍ സെന്‍ട്രലില്‍ ബസ് സ്റ്റോപ്പിന് സമീപത്തു നിന്ന് മിനിലോറി ഡ്രൈവറെയും ആക്രമിച്ചു. മാട്ടൂല്‍ കാവിലെ പറമ്പിലെ അഞ്ജലി കമ്യൂണിക്കേഷന്റെ വരാന്തയില്‍ വ്യാപകമായി സോഡാക്കുപ്പിയും മദ്യക്കുപ്പിയും പൊട്ടിച്ച് ഇട്ടിട്ടുണ്ട്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait