കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കലക്ടര്‍. രാവിലെ 11ന് കലക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം.
മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലിസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സി.പി.എം ഓഫിസുകള്‍ക്ക് നേരേ വ്യാപക ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍ നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സി.പി.എം ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്.
ബാവാച്ചി റോഡിലെ സി.പി.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫിസും വൈദ്യുതി ഓഫിസിനു സമീപത്തെ ആച്ചുമുക്ക് ഓഫിസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്കീഴില് ഇ.എംഎസ് സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്കീഴില് ബ്രാഞ്ച് ഓഫിസും തകര്‍ത്തശേഷം തീയിട്ടു. ഡി.വൈ.എഫ്.ഐ പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി ശുഹൈലിന്റെ വീടിന് നേരെ അക്രമം നടത്തി. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. രക്തസാക്ഷി മണ്ഡപവും സി.പി.എം കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.