നരേന്ദ്ര മോദി വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു 

Published on 08 April 2021 9:50 am IST
×

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ എത്തിയാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം കോവാക്സിന്റെ ആദ്യ ഡോസ് എടുത്തത്. വാക്സിന്‍ എടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

'ഇന്ന് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്സിനേഷന്‍. നിങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക' വാക്സിന്‍ റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait