ഇരിട്ടി: കാക്കയങ്ങാട് യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മര്‍ദ്ദിച്ചതായി പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തില്‍ 79ാം നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് ബൂത്ത് ഏജന്റായിയിരുന്ന കെ.കെ ഗിരീഷിനെയാണ് ചൊവ്വാഴ്ച്ച രാത്രി ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ വിളക്കോട് ടൗണില്‍ വെച്ച് അക്രമിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുടിയായ ഗിരീഷ് വോട്ടര്‍മാരെ കൂട്ടികൊണ്ടുപോയി എന്നാരോപിച്ചാണ് അക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഗിരീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരീഷിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ മുഴക്കുന്ന് പോലിസ് കേസെടുത്തു. ഗിരീഷിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ വിളക്കോടിലുള്ള ഗിരീഷീന്റെ വീട്ടില്‍ കയറി ഭാര്യയേയും മക്കളെയും ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ഗിരീഷിന്റെ ഭാര്യ സുനിജ മുഴക്കുന്ന് പോലിസില്‍ വേറെ പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷിനെ യു.ഡി.എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് സന്ദര്‍ശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.