വൈദ്യുതി മുടങ്ങും

Published on 07 April 2021 10:34 pm IST
×

കണ്ണൂര്‍: തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മോറകുന്ന്, മൂറാല്‍കാവ്, മോറ ഇംഗ്ലീഷ് ബംഗ്ലാവ്, അയ്യലത്ത് സ്‌കൂള്‍, കുഴിപ്പങ്ങാട്, പുഴക്കര, കളരി, ഷംസുദ്ദീന്‍ എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കാട്, കാനായി ഓഡിറ്റോറിയം, പൊടിത്തടം, ഏഴോം,  കുറുവാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആമ്പിലാട് ട്രാന്‍സ്‌ഫോര്‍മറിന്റെ വിഷ്ണു ക്ഷേത്രം ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും, എസ്റ്റേറ്റ് കനാല്‍കര, ചേരി കമ്പനി എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും അഞ്ചാം പീടിക ട്രാന്‍സ്ഫോര്‍മറിന്റെ കല്ലികുന്ന് ഭാഗങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുടല, പൊലുപ്പില്‍ കാവ്, ചാലിന്‍മൊട്ട, കടാങ്കോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിമ്പാലോട് മൊട്ട, കുഴിമ്പാലോട് റേഷന്‍ ഷോപ്പ്, ചിറമ്മല്‍ പീടിക, പാലക്കീഴ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം ചിലക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait