ജില്ലയില്‍ പോളിങ് 90% കടന്ന് 43 ബൂത്തുകള്‍

Published on 07 April 2021 10:29 pm IST
×

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 90 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയത് 43 ബൂത്തുകളില്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 17, തളിപ്പറമ്പ് 11, കല്യാശ്ശേരി 4, ധര്‍മ്മടം 4, തലശ്ശേരി 1, കൂത്തുപറമ്പ് 4, മട്ടന്നൂര്‍ 2 എന്നിങ്ങനെയാണ് 90 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളുടെ കണക്ക്. ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും പോളിങ് നില 90 ശതമാനത്തില്‍ താഴെയായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് തളിപ്പറമ്പ് മണ്ഡലത്തിലെ തലോറ അങ്കണവാടിയിലെ 9എ നമ്പര്‍ ബൂത്തിലാണ്. 95.20 ശതമാനമാണ് ഇവിടുത്തെ പോളിങ് നില. ഈ ബൂത്തിലെ 584 പേരില്‍ 556 പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 116 എ നമ്പര്‍ ബൂത്തിലാണ്. 46.56 ശതമാനമാണ് ഇവിടുത്തെ പോളിങ് നില. 625 വോട്ടര്‍മാരില്‍ 291 പേര്‍ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കല്യാശ്ശേരി- വെങ്ങര മാപ്പിള എല്‍.പി സ്‌കൂള്‍ 58എ നമ്പര്‍ ബൂത്ത് (50.72%), തളിപ്പറമ്പ്- തൃച്ചംബരം യു.പി സ്‌കൂള്‍ 89 നമ്പര്‍ ബൂത്ത് (66.6), ധര്‍മ്മടം- മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (66.07), തലശ്ശേരി- കൊടുവള്ളി ജി.വി.എച്ച്.എസ്.എസ് 60എ നമ്പര്‍ ബൂത്ത് (54.72), കൂത്തുപറമ്പ്- തൂവക്കുന്ന് എല്‍.പി സ്‌കൂള്‍ 72എ നമ്പര്‍ ബൂത്ത്(62.76), മട്ടന്നൂര്‍- പട്ടാന്നൂര്‍ എ.യു.പി സ്‌കൂള്‍ 16എ (75.98) എന്നിവയാണ് ഈ മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ ബൂത്തുകള്‍.

ഇരിക്കൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ 49എ നമ്പര്‍ ബൂത്തിലാണ്. 88.92%. കുറവ് പുലിക്കുരുമ്പ സെന്റ് ജോസഫ് യു.പി സ്‌കൂള്‍ 55എ നമ്പര്‍ ബൂത്തും. 61.75 ശതമാനം. 591 വോട്ടര്‍മാരില്‍ 365 പേര്‍ മാത്രമാണിവിടെ വോട്ട് രേഖപ്പെടുത്തിയത്. അഴീക്കോട് 89.46% ആണ് ഏറ്റവും കൂടിയ പോളിങ് നില. അഴീക്കോട് വെസ്റ്റ് എല്‍.പി സ്‌കൂളിലെ 31എ ബൂത്താണിത്. കുറവ് പോളിംഗ് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 154ാം നമ്പര്‍ ബൂത്തിലാണ്. 67.27%. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ പോളിങായ 86.87% രേഖപ്പെടുത്തിയത് മാവിച്ചേരി ന്യൂ യു.പി സ്‌കൂളിലെ 22 നമ്പര്‍ ബൂത്തിലും കുറവ് 59.68 % രേഖപ്പെടുത്തിയത് ദേവത്താര്‍ക്കണ്ടി ഗവ. യു.പി സ്‌കൂള്‍ 117 നമ്പര്‍ ബൂത്തിലുമാണ്. പേരാവൂര്‍ മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം കുനിത്തല ജി.എല്‍.പി സ്‌കൂളിലെ 119 നമ്പര്‍ ബൂത്തിലാണ്. 88.86 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് തുണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളിലെ 128ാം നമ്പര്‍ ബൂത്തിലാണ്. 61.26 ശതമാനം. 870 വോട്ടര്‍മാരില്‍ 533 പേര്‍ മാത്രമാണിവിടെ വോട്ട് രേഖപ്പെടുത്തിയത്.  

90 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയ ബൂത്തുകള്‍, പോളിങ് ശതമാനം എന്നിവ യഥാക്രമം.

പയ്യന്നൂര്‍: ബൂത്ത് 13 ഗവ. എല്‍.പി സ്‌കൂള്‍ കൊഴുമ്മല്‍- 90.96, ബൂത്ത് 14 എ.യു.പി സ്‌കൂള്‍ പെരളം- 90.68, ബൂത്ത് 16 എ.യു.പി സ്‌കൂള്‍ പെരളം- 90.57, ബൂത്ത് 16എ എ.എല്‍.പി സ്‌കൂള്‍ പെരളം- 92.18, ബൂത്ത് 17 എയ്ഡഡ് യു.പി സ്‌കൂള്‍ ഏറ്റുകുടുക്ക- 93.69, ബൂത്ത് 18 എയ്ഡഡ് യു.പി സ്‌കൂള്‍ ഏറ്റുകുടുക്ക- 91.10, ബൂത്ത് 25 എയ്ഡഡ് യു.പി സ്‌കൂള്‍ വടശ്ശേരി- 92.82, ബൂത്ത് 29എ ഗവ. എല്‍.പി സ്‌കൂള്‍ വലിയചാല്‍- 90.78, ബൂത്ത് 30 നാരായണന്‍ നായര്‍ സ്മാരക എയുപി സ്‌കൂള്‍ കാളീശ്വരം- 91.27, ബൂത്ത് 32 ഗവ. ഹൈസ്‌കൂള്‍ തവിടിശ്ശേരി- 91.77, ബൂത്ത് 32എ ഗവ. ഹൈസ്‌കൂള്‍ തവിടിശ്ശേരി- 93.46, ബൂത്ത് 54 ഗവ. എല്‍.പി സ്‌കൂള്‍ മണിയറ- 91.64, ബൂത്ത്  59 സരസ്വതി വിലാസം യു.പി സ്‌കൂള്‍ മുത്തത്തി- 93.78, ബൂത്ത് 68 എയ്ഡഡ് യു.പി സ്‌കൂള്‍ കണ്ടോത്ത്- 91.91, ബൂത്ത് 71 ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളൂര്‍- 90.90, ബൂത്ത് 73 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളൂര്‍- 91.24, ബൂത്ത് 73എ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളൂര്‍- 90.58, ബൂത്ത് 75 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളൂര്‍- 91.40.

കല്യാശ്ശേരി: ബൂത്ത് 128എ  എയ്ഡഡ് യു പി സ്‌കൂള്‍ ഇടക്കേപ്പുറം- 91.60, ബൂത്ത് 129എ  എയ്ഡഡ് യു പി സ്‌കൂള്‍- 91.32 ഇടക്കേപ്പുറം, ബൂത്ത് 130 എല്‍ പി സ്‌കൂള്‍ ഇടക്കേപ്പുറം -90.00, ബൂത്ത് 15എ  വി ദാമോദരന്‍ നായര്‍ സ്മാരക വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ 90.00.  

തളിപ്പറമ്പ്: ബൂത്ത് 3 ഗവ. എല്‍ പി സ്‌കൂള്‍ മാവിച്ചേരി- 90.47, ബൂത്ത് 3എ ഗവ. എല്‍ പി സ്‌കൂള്‍ മാവിച്ചേരി - 91.27, ബൂത്ത് 7എ വെള്ളാവ് എ എല്‍പി സ്‌കൂള്‍- 91.17, ബൂത്ത് 9എ തലോറ അങ്കണവാടി - 95.20, ബൂത്ത്  92 കുറ്റിക്കോല്‍ എഎല്‍പി സ്‌കൂള്‍ 90.03, ബൂത്ത് 109 മൊറാഴ സൗത്ത് എഎല്‍പി സ്‌കൂള്‍- 93.88, ബൂത്ത് 111 ഗവ. യുപി സ്‌കൂള്‍ മൊറാഴ- 92.33, ബൂത്ത് 113 ഗവ.  യുപി സ്‌കൂള്‍ മൊറാഴ - 91.70, ബൂത്ത് 115 കടമ്പേരി എഎല്‍പി സ്‌കൂള്‍ - 91.66, ബൂത്ത് 125 പറശ്ശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ - 91.91, ബൂത്ത്  141 ഗവ. എല്‍ പി സ്‌കൂള്‍ കോറളായി - 91.04.

ധര്‍മ്മടം: ബൂത്ത്  93 ചെറുമാവിലായി എയുപി സ്‌കൂള്‍ - 90.89, ബൂത്ത് 93എ ചെറുമാവിലായി എയുപി സ്‌കൂള്‍ - 92.56, ബൂത്ത് 64 കീഴത്തൂല്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ - 90.28, ബൂത്ത് 146 കോവൂര്‍ യു പി സ്‌കൂള്‍ - 91.39.

തലശ്ശേരി: ബൂത്ത് 17എരഞ്ഞോളി നോര്‍ത്ത് യു പി സ്‌കൂള്‍ -90.79.

കൂത്തുപറമ്പ്: ബൂത്ത് 19 നരവൂര്‍ സൗത്ത് എല്‍പി സ്‌കൂള്‍ - 90.98, ബൂത്ത് 36എ മൂര്യാട് സെന്‍ട്രല്‍ യു പി സ്‌കൂള്‍ - 91.39, ബൂത്ത് 37 ഈസ്റ്റ് കതിരൂര്‍ യു പി സ്‌കൂള്‍- 92.52, ബൂത്ത് 92 വള്ള്യായി ഈസ്റ്റ് യു പി സ്‌കൂള്‍ - 90.83.
മട്ടന്നൂര്‍: ബൂത്ത്  117എ ആമ്പിലാട് സൗത്ത് യു പി സ്‌കൂള്‍- 92.75, ബൂത്ത് 104 മനോഹര വിലാസം എല്‍ പി സ്‌കൂള്‍- 90.76.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait