കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ വ്യാപക അക്രമം. പെരിങ്ങത്തൂരില്‍ സി.പി.എം ഓഫിസുകള്‍ക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ഓഫിസ് ആക്രമിച്ചത്. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് തീവച്ച് നശിപ്പിച്ചു. ഇതിനുപുറമെ പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളും കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസുകള്‍ക്കും തീയിട്ടു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസിലെ പി.കൃഷ്ണപിള്ള സ്മാരക മന്ദിരവും തീവെച്ച് നശിപ്പിച്ചു.
വിലാപയാത്ര വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് കടന്നുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തില്‍ ചിതറിപ്പോയത് കൊണ്ട് തലശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.