കരിപ്പാല്‍ കെ.ജി നമ്പ്യാര്‍ സ്മാരകം അടിച്ചു തകര്‍ത്തു

Published on 07 April 2021 5:37 pm IST
×

പയ്യന്നൂര്‍: കരിപ്പാലില്‍ കോണ്‍ഗ്രസ് ഓഫിസ് സി.പി.എം അക്രമികള്‍ തകര്‍ത്തു. തെരഞ്ഞെടുപ്പ് ദിനം രാത്രിയാണ് അക്രമം നടന്നത്. കരിപ്പാലിലെ കെ.ജി നമ്പ്യാര്‍ സ്മാരക കോണ്‍ഗ്രസ് മന്ദിരമാണ് തകര്‍ത്തത്. ഓഫിസിന് മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. വോട്ടെടുപ്പ് ദിവസം യാതൊരു പ്രകോപനം ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. വളരെ സമാധാനപരമായി നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കാന്‍ സി.പി.എം നടത്തിയ ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഓഫിസ് അക്രമം.

തകര്‍ത്ത കോണ്‍ഗ്രസ് ഓഫിസ് പയ്യന്നൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പ്രദീപ് കുമാര്‍ സന്ദര്‍ശിച്ചു. കരിപ്പാല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ച സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ച നിലയിലാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പയ്യന്നൂര്‍ മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ സി.പി.എം അക്രമ പരമ്പരകള്‍ തുടരുകയാണെന്നും അതിന്റെ ഭാഗമായാണ് കരിപ്പാലിലെ കോണ്‍ഗ്രസ് ഓഫിസ് അക്രമമെന്നും പയ്യന്നൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പ്രദീപ് കുമാര്‍ പറഞ്ഞു. അക്രമികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കരിപ്പാലില്‍ പൊതുയോഗം നടന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait