'ഇരന്ന് വാങ്ങുന്നത് ശീലമായി പോയി'; മകന്റെ അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ലെന്ന് പി.ജയരാജന്‍

Published on 07 April 2021 4:01 pm IST
×

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചര്‍ച്ചയായി പി.ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിച്ചു. 

അതേസമയം, മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ പി.ജയരാജനും ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait