ഭാര്യയുമായി കലഹം: ബൂത്തിലെ വെബ് കാമറ തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍ 

Published on 07 April 2021 3:52 pm IST
×

കണ്ണപുരം: ഭാര്യയുമായി കലഹത്തെ തുടര്‍ന്ന് പോളിങ് ബൂത്തിലെ വെബ് കാമറ തകര്‍ത്ത റേഷന്‍ കടക്കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. മാങ്ങാട്ട് കല്യാശേരി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ മാങ്ങാട് സ്വദേശി കെ.പി ഉദയഭാനു(51)വിനെയാണ് കണ്ണപുരം എസ്.ഐ അറസ്റ്റു ചെയ്തത്. ഇലക്ഷന്‍ ഡ്യൂട്ടി ലഭിച്ച അംഗന്‍വാടി ടീച്ചറായ ഭാര്യ വോട്ടര്‍മാര്‍ക്ക് കൈയില്‍ സാനിറ്റസൈര്‍ നല്‍കുന്നതിനിടെ വോട്ടു ചെയ്യാനെത്തിയ ഭര്‍ത്താവ് പ്രകോപിതനായി ഭാര്യയെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു. പിടിവലിയില്‍ ബൂത്തിലെ വെബ് കാമറ തകര്‍ന്നു ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. 

ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. അംഗന്‍വാടി വര്‍ക്കറായ ഭാര്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന കല്യാശേരി സ്‌കൂളിലെ ബൂത്തില്‍ വെച്ചായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. കല്യാശേരി എല്‍.പി സ്‌കൂള്‍ ഇലക്ഷന്‍ ബൂത്ത് പ്രിസൈഡിംഗ് ഓഫിസര്‍ സജേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത കണ്ണപുരം പോലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait