പയ്യന്നൂര്‍: തലശേരിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു തൃക്കരിപ്പൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ തായിനേരിയില്‍ മറിഞ്ഞു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ഹൃദയാലയയിലെ ജീവനക്കാരനായ തൃക്കരിപ്പൂര്‍ സ്വദേശി കെ.ബാബു സഞ്ചരിച്ച കെ.എല്‍ 60 കെ 5197 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
ബി.കെ.എം അന്നൂര്‍ റോഡില്‍ തായിനേരി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാരനായ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ ക്ഷേത്ര ഭണ്ഡാരത്തിനും വൈദ്യുതി തൂണിലും ട്രാന്‍സ്ഫോര്‍മറിനും ഇടയിലേക്ക് മറിഞ്ഞു. ട്രാന്‍സ്ഫോര്‍മറിന്റെ സംരക്ഷണ കമ്പിവേലി തകര്‍ന്നെങ്കിലും ട്രാന്‍സ്ഫോര്‍മറില്‍ കാര്‍ തട്ടാതെ മറിഞ്ഞതു കാരണം വന്‍ ദുരന്തം ഒഴിവായി. പരിസരത്തെ വീട്ടുകാരെ വിളിച്ചുണര്‍ത്തി അപകട വിവരം അറിയിച്ച ശേഷം വീട്ടുകാരുടെ സഹായത്തോടെ നാട്ടിലേക്ക് പോയി. അപകടത്തില്‍ മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.