കലക്ടറേറ്റിനു മുന്നില്‍ യു.ഡി.എഫ് പ്രതിഷേധം

Published on 07 April 2021 3:14 pm IST
×

കണ്ണൂര്‍: കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു അധ്യക്ഷനായി. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറിഅബ്ദുല്‍ കരീം ചേലേരി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി,മേയര്‍ ടി.ഒ മോഹനന്‍, കെ.എം ഷാജി എം.എല്‍.എ, പ്രഫ. എ.ഡി മുസ്തഫ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, വി.പി വമ്പന്‍, എം.പി താഹിര്‍, ഡെപ്യൂട്ടി മേയര്‍ ശബീന ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍, മട്ടന്നൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തി, എം.പി മുരളി, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait