കണ്ണൂര്‍: പാനൂരിലെ യൂത്ത്ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കൊലപാതകം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പോലിസ് നിഷ്പക്ഷമായും നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും ജയരാജന് പറഞ്ഞു. പ്രദേശത്ത് സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ജയരാജന് പറഞ്ഞു. കൊലപാതകം ആസൂത്രിതമല്ലെന്നും 150ാം ബൂത്തില്‍ ഉച്ചയ്ക്കുണ്ടായ ചില അനിഷ്ട സംഭവമാവാം കൊലപാതകത്തിലേക്കെത്തിച്ചതെന്നും ജയരാജന് പറഞ്ഞു. ബൂത്തിനു സമീപം വെച്ച് ദാമോദരന്‍, സ്വരൂപ് എന്നീ സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായും ജയരാജന് പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.