കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പേരില്‍ വന്ന വാട്സ്ആപ് സ്റ്റാറ്റസ് പോലിസ് പരിശോധിക്കുന്നു. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന തരത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വാട്സാപ് സ്റ്റാറ്റസ് പുറത്തുവന്നത്. 'ഈ ദിവസം ലീഗുകാര്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്' എന്നായിരുന്നു സ്റ്റാറ്റസ്. കൂത്തുപറമ്പില്‍ ഇന്നലെ നടന്ന ലീഗ്-സി.പി.എം സംഘര്‍ഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്.
പ്രകോപിച്ച് പി.ജയരാജന്റെ മകന്റെ എഫ്.ബി പോസ്റ്റും
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതക വാര്‍ത്തയ്ക്കു പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇരന്നു വാങ്ങുന്നത് ശീലമായിപോയി..' എന്നാണ് പോസ്റ്റ്. രാവിലെ 10.30ഓടെയാണ് മകന് ജെയിന് രാജ് പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.