കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചിങ്ങാടി ബൂത്തില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലയില്‍ കലാശിച്ചത്. കൊച്ചിങ്ങാടി 149ാം നമ്പര്‍ ബൂത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്നു മരിച്ച മന്‍സൂറിന്റെ സഹോദരന് മുഹ്സിന്. യൂത്ത് ലീഗിന്റെ ശാഖ ജനറല്‍ സെക്രട്ടറി കൂടിയായ മുന്ഹ്സീനെ ലക്ഷ്യം വച്ചാണ് അക്രമികള്‍ എത്തിയത്. വീടിനു പുറത്തു നില്‍ക്കുകയായിരുന്ന മുഹ്സിനെ ആദ്യം പതിനഞ്ചോളം വരുന്ന സംഘം വലിച്ചിറക്കി കൊണ്ടുപോയി വീടിനു പുറത്തുള്ള റോഡരികില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയതായിരുന്നു സഹോദരനായ മന്‍സൂര്‍. ഇതിനിടയിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി ബോംബെറിഞ്ഞാണ് സംഘം മടങ്ങിയത്. ഇതോടെ കൂടിനിന്നവരൊക്കെ ചിതറിയോടി. കാലിന് ഗുരുതരമായി വെട്ടേറ്റ മന്‍സൂറും പരിക്കേറ്റ സഹോദരനും ഈ സമയം റോഡില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് പരിസരവാസികള്‍ എത്തി ഇരുവരേയും ആശുപത്രിയലെത്തിക്കുന്നത്. ബാംഗ്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന മന്‍സൂര്‍ വോട്ട് ചെയ്യാനായി കഴിഞ്ഞ ദിവസം എത്തിയതായിരുന്നു. നാട്ടില്‍ രാഷ്ട്രീയവുമായി വലിയ ബന്ധമൊന്നില്ലെങ്കിലും ബാംഗ്ലൂരില്‍ തന്നെ താമസിച്ചുവരികയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.