സ്ഥാനാര്‍ഥിയുടെ കാര്‍ തകര്‍ത്ത 300ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published on 07 April 2021 1:47 pm IST
×

ചന്തേര: തെരഞ്ഞെടുപ്പ് പോളിങ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്‍ തകര്‍ത്തുവെന്ന പരാതിയില്‍ 300ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ചന്തേര പോലിസ് കേസെടുത്തു. തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി ജോസഫിന്റെ കെ.എല്‍ 60 ഇ 3652 നമ്പര്‍ കാറാണ് ഇന്നലെ ചെറുവത്തൂര്‍ കാരിയില്‍ വെച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി തകര്‍ത്തത്. കാരി എല്‍.പി സ്‌കൂളിലെ ബൂത്തിലേക്ക് പോകവെയായിരുന്നു അക്രമം. ചന്തേര പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait