പെരുമ്പടവ്: കരിപ്പാല്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസായ കെ.ജി നമ്പ്യാര്‍ സ്മാരക മന്ദിരത്തിനു നേരേ അക്രമം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. ഓഫിസിനു മുന്നിലെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പെരിങ്ങോം പോലിസില്‍ പരാതി നല്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.