ചെറുകുന്നില്‍ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു തകര്‍ന്നു

Published on 07 April 2021 1:10 pm IST
×

പഴയങ്ങാടി: കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു തകര്‍ന്നു. നീലേശ്വരത്ത് നിന്ന് തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞു തലശേരിയിലേക്ക് വരുകയായിരുന്ന ജയചന്ദ്രന്‍ ഓടിച്ച കെ.എല്‍ 58 എ 2516 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ച കാറിനു മുകളില്‍ തൂണ്‍ പതിച്ച് മീറ്ററുകളോളം മുന്നോട്ടു നീങ്ങി ഓവച്ചാലിന്റെ മുകളില്‍ കയറി അടച്ചിട്ട കടയില്‍ തട്ടിയാണ് കാര്‍ നിന്നത്.  

ഇന്ന് പുലര്‍ച്ചയോടെ ചെറുകുന്ന് തറക്ക് സമീപമാണ് അപകടം നടന്നത്. പുലര്‍ച്ചയായതിനാല്‍ ആളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്ത് നടന്ന അപകടത്തില്‍ നിന്ന് കാറോടിച്ച ജയചന്ദ്രനും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait