ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം: പി.കെ കുഞ്ഞാലിക്കുട്ടി

Published on 07 April 2021 12:53 pm IST
×

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗുകാര്‍ ഈ ദിവസം ഓര്‍ത്തുവെക്കുമെന്ന് പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഇതിലൂടെ ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. രക്തം വാര്‍ന്നാണ് മന്‍സൂര്‍ മരിച്ചത്. സി.പി.എമ്മും അവരുടെ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait