കണ്ണൂര്‍: പാനൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പാനൂര്‍ കടവത്തൂര്‍ മുക്കില്‍ പീടികയില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സി.കെ വിജയന്, ക്യാമറാമാന് വിനോദ്, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്ക് പരിക്കേറ്റു. മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാറും ക്യാമറയും ലൈവ് ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. മുസ്ലിം ലീഗ് നേതാവും കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.