സി.പി.എം നരഭോജികള്‍ക്കെതിരേ നാടൊന്നാകെ ഉണരണം: സതീശന്‍ പാച്ചേനി

Published on 07 April 2021 12:06 pm IST
×

കണ്ണൂര്‍: ക്രൂരമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ബാര്‍ബേറിയന്‍മാരെ പോലും നാണിപ്പിക്കുന്ന സംസ്‌കാര ശൂന്യരായ സി.പി.എം നരഭോജികള്‍ക്കെതിരേ നാടൊന്നാകെ ഉണര്‍ന്ന് പ്രതിഷേധിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

പെരിങ്ങത്തൂര്‍ പുല്ലുക്കര പാറാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിന്റെ കിരാത മുഖമാണ് ഒരിക്കല്‍ കൂടി പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊലപ്പെടുത്തുന്ന സി.പി.എം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അത് ഈ നാടിനോട് തുറന്നു പറയണം. ക്രിമിനല്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനം കുലത്തൊഴിലാക്കി പ്രവര്‍ത്തിച്ച് രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സി.പി.എമ്മിന്റെ കിരാത വാഴ്ചക്കെതിരേ ജനങ്ങളൊന്നാകെ പ്രതികരിക്കണമെന്ന് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait