കണ്ണൂരില്‍ ലീഗ്-സി.പി.എം സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

Published on 06 April 2021 10:50 pm IST
×

കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. പരിക്കേറ്റ മുഹ്‌സിന്‍, മന്‍സൂര്‍ എന്നിവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. 

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചൊക്ലി സി.ഐയും സംഘവും പ്രദേശത്ത് പരിശോധന നടത്തുകയാണ്. ബോംബേറില്‍ സി.പി.എമ്മുകാര്‍ക്കും നേരിയ പരിക്കേറ്റു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait