മോറാഴയില്‍ കള്ളവോട്ട് ചെയ്യാനെത്തിയയാളെ പിടികൂടി

Published on 06 April 2021 6:16 pm IST
×

തളിപ്പറമ്പ്: മോറാഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഈ സമയം സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.പി അബ്ദുല്‍ റഷീദ് ചലഞ്ച് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, കള്ളവോട്ട് ചെയ്യാനെത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടെങ്കിലും അവിടെയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ അതിന് തയ്യാറായില്ല. പകരം കള്ളവോട്ട് ചെയ്യാനെത്തിയ വ്യക്തിയെ തിരിച്ചയക്കുകയായിരുന്നു. 

സംഭവത്തില്‍ കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.പി അബ്ദുല്‍ റഷീദ് പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നുന്നവരെ മാസ്‌ക് മാറ്റി പരിശോധിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടു. ഇതോടെ അവിടെയുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെച്ചു. അതോടെ സി.പി.എം പ്രവര്‍ത്തകരും യു.ഡി.എഫ് സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait