ദേവഗണങ്ങള്‍ അസുര വിഭാഗത്തോട് യോജിച്ച ചരിത്രമില്ല: കെ.സുധാകരന്‍ 

Published on 06 April 2021 5:56 pm IST
×

കണ്ണൂര്‍: അയ്യപ്പനും ദേവഗങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ മറുപടിയുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ദേവഗണങ്ങള്‍ എവിടെയും അസുര വിഭാഗത്തോട് യോജിച്ച ചരിത്രമില്ല. ദേവഗണങ്ങള്‍ക്ക് സി.പി.എം നല്‍കിയ പ്രത്യേക പരിഗണന ഉള്‍കൊള്ളുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. 

നികൃഷ്ടമായ മനസിന്റെ ഉടമസ്ഥത സ്വന്തം പ്രവര്‍ത്തിയുടെ തെളിയിച്ചവരെ വോട്ടര്‍മാര്‍ തിരിച്ചറിയും. മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും നോക്കുകളും ജനമനസില്‍ അമ്പരപ്പാണ് സൃഷ്ടിച്ചത്. ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് സി.പി.എം ചെയ്യുന്നത്. ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായി വിജയനല്ലാതെ മാറ്റര്‍ക്കും സാധിക്കില്ല. പോളിങ് ബൂത്തുകളില്‍ സംഘര്‍ഷം ഉണ്ടാക്കിയില്ലെങ്കില്‍ സി.പി.എമ്മിന് സമാധാനം ലഭിക്കില്ലെന്ന പോലെയാണ്. ഉത്സവം പോലെ എല്ലാ തെരഞ്ഞെടുപ്പിലും സംഘര്‍ഷം ഉണ്ടാക്കുന്നത് സി.പി.എമ്മിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. തളിപറമ്പിലെ  110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ  സ്ഥാനാര്‍ഥി തിരിച്ചറിഞ്ഞതാണ്. പട്ടികയില്‍ വോട്ടുണ്ടോ അവര്‍ വോട്ട് ചെയ്യും എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് കള്ള വോട്ടിനു ആഹ്വാനമാണ്. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴുന്ന സൗത്ത് യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait