കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു

Published on 06 April 2021 5:52 pm IST
×

ചന്തേര: പിലിക്കോട് എരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും റിട്ട. ഖാദി ജീവനക്കാരനുമായ വി.കെ സോമനാഥന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 60 ഇ 3652 നമ്പര്‍ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത അക്രമികള്‍ കേടുവരുത്താനും ശ്രമം നടത്തി. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി അന്വേഷണമരാംഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait