കെ.എം ഷാജിക്കു നേരെ സി.പി.എം പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം 

Published on 06 April 2021 5:46 pm IST
×

അഴീക്കോട്: പോളിങ് ബൂത്ത് സന്ദര്‍ശിക്കുന്നതിനിടെ അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കു നേരെ അസഭ്യ വര്‍ഷവുമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി. അഴീക്കോട് മീന്‍കുന്ന് സ്‌കൂളില്‍ എത്തിയപ്പോഴാണ് ഒരു സംഘം ഷാജി സഞ്ചരിച്ച കാറിനു മുന്നിലെത്തിയത്. ബൂത്തില്‍ സ്ഥാനാര്‍ഥി എത്തിയതറിഞ്ഞ് ഒട്ടേറെ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അസഭ്യ വാക്കുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ മുളകുപൊടി വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഷാജിക്കൊപ്പമുണ്ടായിരുന്നു പ്രവര്‍ത്തകന്റെ ദേഹത്താണ് മുളകുപൊടി പതിച്ചത്.  വൈകുന്നേരം 4.30 ഓടെയാണ് സംഭവം. താന്‍ എത്തിയപ്പോള്‍ മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഷാജി പറയുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait