കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനം

Published on 06 April 2021 5:15 pm IST
×

ചീമേനി: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റായി എത്തിയ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനം. കേരള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല സെക്രട്ടറി ചിറ്റാരിക്കാലിലെ ജെംയിസ് മാരൂരിനാണ് മര്‍ദ്ദനമേറ്റത്. 

ഇന്നു രാവിലെ ആറോടെ വെള്ളച്ചാല്‍ മോഡേണ്‍ എച്ച്.എസ്.എസ് സ്‌കൂളിലെ 127ാം ബൂത്തിലാണ് സംഭവം. ബൂത്തില്‍ പ്രിസൈഡിങ് ഓഫിസറുടെ സാന്നിധ്യത്തില്‍ ട്രയല്‍ റണ്‍ നടക്കുന്നതിനിടെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റുമാരും സി.പി.എം പ്രവര്‍ത്തകരും എത്തി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ചെവിക്കും നടുവിനും മര്‍ദ്ദനമേറ്റ ജെയിംസിനെ ചെറുവത്തൂര്‍ ലൈഫ് കേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൂത്തിനകത്തേക്ക് എത്തിയ രണ്ട് സി.പി.എമ്മുകാരാണ് മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. എല്‍.ഡി.എഫ് ബൂത്ത് ഏജന്റുമാരും ഇതിനു കൂട്ടു നിന്നു. പുറത്തെത്തിയതോടെ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു. പോലിസും മറ്റ് ഓഫിസര്‍മാരും മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നെന്ന് ജെയിംസ് പറഞ്ഞു. ചീമേനി പോലിസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait