പ്രചരണം തടസപ്പെടുത്തി: ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ് 

Published on 06 April 2021 5:08 pm IST
×

നീലേശ്വരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തൃക്കരിപ്പൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ഷിബിന്റെ പ്രചരണം തടസപ്പെടുത്തിയെന്ന പരാതിയില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. 

നീലേശ്വരം തൈക്കടപ്പുറം ഓര്‍ച്ചയില്‍ വീടുകളില്‍ പ്രചരണം നടത്തുന്നതിനിടെയാണ് ഇവിടെ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ പ്രചരണം തടസപ്പെടുത്തിയത്. സ്ഥാനാര്‍ഥിയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. അതേസമയം തൈക്കടപ്പുറം ഓര്‍ച്ചയിലെ വീട്ടമ്മ സൗപര്‍ണികയില്‍ അനുശ്രീയുടെ പരാതിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുത്തു. പ്രചരണത്തിന് വീട്ടിലെത്തിയവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നീലേശ്വരം പോലിസ് കേസെടുത്തത്. 

എന്‍.ഡി.എ തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി.വി ഷിബിനു നേരേ ചന്തേര സ്റ്റേഷന്‍ പരിധിയില്‍ വലിയപറമ്പ് പടന്നക്കടപ്പുറത്തും നേരത്തെ കയ്യേറ്റ ശ്രമമുണ്ടായിരുന്നു. ഈ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകരേ പോലിസ് അറസ്റ്റു ചെയ്തിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait