തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം

Published on 06 April 2021 4:14 pm IST
×

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലെ എ.സിയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. കനത്ത തീയും പുകയും കാരണം എവിടെയാണ് തീപിടിച്ചതെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഏറെ പ്രയാസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. കനത്ത തീയും പുകയും കണ്ട് രോഗികളും ജീവനക്കാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ അണച്ചത്. മുറിയിലെ ഫര്‍ണിച്ചറുകള്‍, ചുമരിലെയും മറ്റും ടൈല്‍സിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി സാമഗ്രികള്‍ കത്തിനശിച്ച നിലയിലാണ്. മൂന്നാം നിലയിലെ രോഗികളെ മാറ്റി പാര്‍പ്പിക്കേണ്ടതായും വന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait