പയ്യന്നൂര്‍: പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കുന്നതുമായി ബന്ധപ്പെട്ട് സംഘട്ടനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. പയ്യന്നൂര്‍ താലൂക്കാശുപത്രിക്ക് സമീപത്തെ വൈക്കത്ത് അനീഷ്(36), സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ശ്രീശൈലം നിവാസില്‍ ശൈലേന്ദ്രന്, വെള്ളൂരിലെ വടക്കേ വീട്ടില്‍ അനീഷ്(38) എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിപ്പോയി.
ഇന്നലെ രാത്രി 11 ഓടെ പെരുമ്പയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രതികളെ പിടികൂടുകയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.