താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്യാനെത്തിയയാള്‍ അറസ്റ്റില്‍

Published on 06 April 2021 2:44 pm IST
×

കണ്ണൂര്‍: താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. താഴെചൊവ്വ എല്‍.പി ബൂത്ത് 73ലാണ് കള്ളവോട്ട് നടന്നത്. രേവതി നിവാസില്‍ ശശിന്ദ്രന്‍ (63) താഴെചൊവ്വ എന്നയാളുടെ പേരിലുള്ള വോട്ടാണ് രേഖപ്പെടുത്തിയത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലിസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനു മര്‍ദ്ദനമേറ്റു. യു.ഡി.എഫ് ഏജന്റ് വാഹിദിനാണ് മര്‍ദനമേറ്റത്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait