തളിപ്പറമ്പില്‍ യു.ഡി.എഫ് നേതാക്കള്‍ക്കുനേരേ സി.പി.എം കയ്യേറ്റം

Published on 06 April 2021 1:15 pm IST
×

തളിപ്പറമ്പ്: ചെറിയൂരിലെത്തിയ യു.ഡി.എഫ് നേതാക്കള്‍ക്കു നേരെ സി.പി.എം കയ്യേറ്റം. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി.ജനാര്‍ദനന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വി അബ്ദുല്ല എന്നിവരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. യു.ഡി.എഫ് സംഘം സഞ്ചരിച്ച വാഹനവും ചെറിയൂരില്‍ തടഞ്ഞു. 

തളിപ്പറമ്പ് അസംബ്ലി കുറ്റ്യേരി വില്ലേജിലെ ചെറിയൂര്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് വി.കൃഷ്ണനെ ബൂത്തില്‍ നിന്നും മര്‍ദിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍. പി.വി അബ്ദുള്‍ ഷുക്കൂര്‍, പി.വി സജീവന്‍, രാഹുല്‍ ദാമോദരന്‍, കെ.മുഹമ്മദ് ബഷീര്‍ എന്നിവരും യു.ഡി.എഫ് നേതാക്കളുടെ സംഘത്തിലുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait