ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതും ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചേനെ: കോടിയേരി 

Published on 06 April 2021 11:56 am IST
×

കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. തലശേരിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കരാണ് ഇടതുപക്ഷ സര്‍ക്കാര്‍. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി  എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം നല്‍കിയ സര്‍ക്കാരാണിത്. എല്ലാ ആരാധനാലയങ്ങള്‍ക്കും ഭൗതികമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. ജനങ്ങള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇപ്പോള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് 95 സീറ്റുകളുണ്ട്. മെയ് രണ്ടാം തീയതി ഫലം പുറത്തുവരുമ്പോള്‍ നൂറിലധികം സീറ്റുള്ള ഒരു മുന്നണിയായി ഇടതുപക്ഷം മാറും. ഒരു ചരിത്ര വിജയമാണ് ഇവിടെ ഉണ്ടാകാന്‍ പോകുന്നത്. എല്ലാ ജില്ലകളിലും മുന്നേറ്റം ദൃശ്യമാകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait