സി.പി.എമ്മിന്റെ വോട്ടുകളും സമാഹരിക്കാനാവും: കെ.കെ രമ

Published on 06 April 2021 11:12 am IST
×

വടകര: സി.പി.എമ്മിന്റേത് ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനതയുടെയും വോട്ട് ലഭിക്കുമെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ. 

എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait