ശ്രീകണ്ഠപുരത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച

Published on 04 March 2021 2:01 pm IST
×

ശ്രീകണ്ഠപുരം: വീട് കുത്തിത്തുറന്ന് 35,000 രൂപയുടെ ലാപ്ടോപ്പും ടോര്‍ച്ച് ഉള്‍പ്പെടെ 5000 രൂപ വിലമതിക്കുന്ന സാധനങ്ങളും കവര്‍ന്നു. കോട്ടൂര്‍ പെട്രോള്‍പമ്ബിന് സമീപത്തെ മഞ്ചക്കണ്ടി ശിവാനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീടിന്റെ പിറകിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കിടപ്പുമുറിയില്‍ സൂക്ഷിച്ച സാധനങ്ങളാണ് കവര്‍ന്നത്.

ഗള്‍ഫില്‍നിന്നെത്തിയ ശിവാനന്ദന്‍ ക്വാറന്റീല്‍ കഴിഞ്ഞശേഷം കഴിഞ്ഞ 27ന് ഭാര്യ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം സ്വന്തംവീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തമല്ല.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait