രാജ്യത്ത് 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 04 March 2021 10:41 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ചികിത്സയിലുണ്ടായിരുന്ന 14,031 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗികളില്‍ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 

ഇതുവരെ 1,57,435 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 1,66,16,048 പേര്‍ വാക്സിന്‍ കുത്തിവെപ്പെടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait