കേളകം: ആറളം ഫാമില്‍ വന്യമൃഗ വേട്ടക്കെത്തിയ നായാട്ടുസംഘത്തിലെ ഒരാള്‍ തോക്കുമായി പിടിയില്‍. ആറളം പായം സ്വദേശി പരുതേ പതിക്കല്‍ ഹൗസില്‍ ബിനോയ് മാത്യ (43) വിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൂട്ടുപ്രതിയായ മഠപ്പുരച്ചാല്‍ സ്വദേശി ജോണി ഓടി രക്ഷപ്പെട്ടു. ഒരു നാടന്‍ തോക്കും തിരകളും അധികൃതര്‍ പിടിച്ചെടുത്തു.
ഇന്നലെ രാത്രി ഫാമില്‍ നായാട്ടിനെത്തിയ ഇവരെ പിന്തുടര്ന്നെത്തിയ കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് കീഴ്പ്പള്ളി സെക്ഷന്‍ ഓഫിസര്‍മാരായ എം.കെ സുരേന്ദ്രന്, സി.കെ മഹേഷ്, ബീറ്റ് ഓഫിസര്‍ സി.ചന്ദ്രന്, കെ.വി മുഹമ്മദ് ഷാഫി, ഫോറസ്റ്റ് വാച്ചര്‍മാരായ പി.അശോകന്, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കൂട്ടുപ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.