കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കമാനം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. സ്റ്റെപ്പ് റോഡില്‍ സ്ഥാപിച്ചിരുന്ന കമാനം കഴിഞ്ഞ ജനുവരി എട്ടിന് വാഹനാപകടത്തില്‍ തകര്‍ന്നിരുന്നു. ഇതു വീണ്ടും പുനര്‍നിര്‍മ്മിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. ഇതോടെ ക്ഷേത്രത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ മയ്യില്‍ പോലിസില്‍ പരാതി നല്കി. മനഃപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാന്‍ കാരണമാകുന്ന സാമൂഹ്യദ്രോഹികളുടെ ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്കെതിരെ പോലിസ് നടപടികള്‍ കര്‍ശനമാക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.