പരിയാരം: കോണ്‍ഗ്രസ് നേതാവിന്റെ വീടിനും കോണ്‍ഗ്രസ് കൊടിമരത്തിലും കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി. പരിയാരം അവുങ്ങും പൊയിലിലെ പി.എം. അല്‍ അമീന്റെ വീടിനു നേരെയാണ് കരി ഓയില്‍ ഒയിച്ചത്. വരാന്തയിലും ചുമരുകളിലുമെല്ലാം കരി ഓയില്‍ ഒയിച്ച നിലയിലാണ്.
ഇന്നലെ രാത്രിയാണ് സംഭവം. തറവാട്ടു വീടിന്റെ ചുമരിലും വരാന്തയിലെ ഫര്‍ണിച്ചറിലും സമീപത്തായി കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരത്തിലുമാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. ഇന്ന് രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തളിപ്പറമ്പ് അര്‍ബന്‍ ബേങ്കിലെ വാച്ചുമാനും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമാണ് അല്‍ അമീന്. ഇന്നലെ വൈകുന്നേരം ഇദ്ദേഹം ഡ്യൂട്ടിക്ക് ബാങ്കിലെത്തിയിരുന്നു. സഹോദരനാണ് വിവരം രാവിലെ അല്‍ അമീനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പരിയാരം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തറവാട്ടു വീടിന് തൊട്ടടുത്താണ് അല്‍ അമീന് താമസിക്കുന്ന വീട്. ഇവിടെ കരി ഓയില്‍ പ്രയോഗം നടത്തിയില്ല.
അവുങ്ങുംപൊയിലില്‍ കോളനിയില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിയിലും കൊടിമരത്തിലും കരി ഓയില്‍ ഒഴിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി അല്‍ അമീന് പറഞ്ഞു. അതേസമയം പ്രദേശത്ത് നേരത്തെ കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനെ എതിര്‍ത്തുകൊണ്ടു നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് അല്‍ അമീന്റെ സഹോദരന് നൗഷാദ് ഉള്‍പ്പെടെ താമസിക്കുന്ന വീടിനു നേരെ കരി ഓയില്‍ ഒഴിച്ചതും സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം കോണ്‍ഗ്രസ് കൊടിമരത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതിന് പിന്നിലെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.