മുഖ്യമന്ത്രിയെ സാമൂഹികമാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ 

Published on 17 February 2021 11:52 am IST
×

ഇരിട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹികമാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ആറളം ഫാമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇടുകയും അതുമൂലം സര്‍ക്കാരിനും ഫാമിനും അപകീര്‍ത്തിയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. ആറളം കാര്‍ഷിക ഫാമിലെ എല്‍.ഡി ക്ലര്‍ക്ക് അഷറഫിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ആറളം ഫാം എം.ഡി ബിമല്‍ ഘോഷ് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait