ഇരിട്ടി താലൂക്ക് ആശുപത്രി: മാതൃ-ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനം 22ന്

Published on 17 February 2021 11:47 am IST
×

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ച മാതൃ-ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും കിഫ്ബി അംഗീകാരം കിട്ടിയ 57 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികളുടെ തറക്കല്ലിടലും 22ന് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ നിന്ന് അനുവദിച്ച 3.19 കോടി രൂപ ചെലവിട്ടാണ് നിലവിലുള്ള താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംനിലയായി 9000 ചതുരശ്ര അടിയില്‍ മാതൃ-ശിശു സംരക്ഷണ ബ്ലോക്ക് പണിതത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള ഹൈടെക് നിലവാരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രസവ മുറി, രണ്ട് ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പററ്റീവ് വാര്‍ഡ്, നവജാത ശിശു തീവ്ര പരിചരണ വിഭാഗം, വാര്‍ഡുകള്‍ എന്നിവ എന്നിവ മാതൃ-ശിശു സംരക്ഷണ ബ്ലോക്കില്‍ ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു സമര്‍പ്പിച്ച 57 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിനു കിഫ്ബി അനുമതി ലഭിച്ച സാഹചര്യത്തിലാണ് തറക്കല്ലിടുന്നത്.

നിലവിലുള്ള പഴയ ക്വാര്‍ട്ടേഴ്‌സുകളെല്ലാം പൊളിച്ചുമാറ്റി അഞ്ച് നില ആശുപത്രി സമുച്ചയം പണിയാനും പഴയ ഒ.പി-ഐ.പി ബ്ലോക്കുകള്‍ നവീകരിക്കാനുമാണ് പദ്ധതി. അഞ്ച് നില കെട്ടിടത്തില്‍ എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പഴയ ഒ.പി-ഐ.പി കെട്ടിടം നവീകരിക്കുന്നിടത്ത് കാഷ്വാലിറ്റിയുടെ പാമ്പുകടി ചികിത്സാ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait