ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും; കര്‍ശന നിയന്ത്രണം 

Published on 16 February 2021 8:11 pm IST
×

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും ചടങ്ങ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ പൊങ്കാലയിടാം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait