ധ്രുവീകരണത്തിനു പിന്നില്‍ എല്‍.ഡി.എഫും യു.ഡി.എഫും: മുസ്തഫ കൊമ്മേരി 

Published on 16 February 2021 8:07 pm IST
×

കണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പി ആഗ്രഹിക്കുന്ന ധ്രുവീകരണത്തിനു പാലം പണിയുന്നത് എല്‍.ഡി.എഫും യു.ഡി.എഫും ആണെന്ന് എസ്.ഡിപി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആരോപിച്ചു. കണ്ണൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമല, സാമ്പത്തിക സംവരണം, കാര്‍ഷിക സമരം, സി.എ.എ-എന്‍.ആര്‍.സി, ഹലാല്‍ വിവാദം, ഇ.ഡി നീക്കം, ഇന്ധനവില വര്‍ദ്ധനവ്, വിലകയറ്റം തുടങ്ങിയ കാര്യങ്ങളില്‍ മൂന്ന് മുന്നണികളുടേതും വൈരുദ്ധ്യാത്മക നിലപാടുകളാണ്. അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഭരണ-പ്രതിപക്ഷ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫ്-എല്‍.ഡി.എഫ് കക്ഷികള്‍ സരിത-സ്വപ്ന വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ  പരാജയം മൂടിവെക്കാന്‍ ബി.ജെ.പിയും വര്‍ഗീയത കളിക്കുന്നു. സാമൂഹിക നീതി ഉറപ്പുവരുത്തി ധ്രൂവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ യാഥാര്‍ത്ഥ്യമാകുവാന്‍ എസ്.ഡി.പി.ഐ പരിശ്രമിക്കുമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ.സി.ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നിയമസഭ തെരെഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇതിനായി മണ്ഡലംതല പ്രചാരണം നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ ജബ്ബാര്‍ (അഴീക്കോട്), ജില്ലാ  പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ (തലശ്ശേരി), ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് (പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍), സെക്രട്ടറി പി.ടി.വി ഷംസീര്‍ (ധര്‍മ്മടം) ബി.ശംസുദ്ദീന്‍ മൗലവി (കണ്ണൂര്‍), അനസ് മാട്ടൂല്‍ (കല്യാശ്ശേരി), മുഹമ്മദലി (കൂത്തുപറമ്പ്), റഫീഖ് കീച്ചേരി (മട്ടന്നൂര്‍), സജീര്‍ കീച്ചേരി (പേരാവൂര്‍) എന്നിവര്‍ ജാഥ നയിക്കും. 

ഫെബ്രുവരി 19ന് ഇന്ധനവില വര്‍ദ്ധനവിനെതിരെ കണ്ണൂര്‍ കാല്‍ടെക്‌സില്‍ പ്രതിഷേധ വലയം തീര്‍ക്കും. ജില്ലയിലെ ബ്രാഞ്ച്-മണ്ഡലം തലങ്ങളില്‍ വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇബ്രാഹിം, എ.ഫൈസല്‍, അബ്ദുള്ള മന്ന, മുഹമ്മദ് ശാഫി, മുസ്തഫ അഴീക്കോട്, മുഹമ്മദലി തളിപ്പറമ്പ്, നൗഷാദ് ബംഗ്ല, സത്താര്‍ ഉളിയില്‍, ഹാറൂണ്‍ കടവത്തൂര്‍, നിയാസ് തറമ്മല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait