കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ആപ്പിള്‍ ഐ ഫോണുകളും പിടികൂടി 
Published on 16 February 2021 4:54 pm IST
×

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് 20,09,245 വില വരുന്ന 413 ഗ്രാം സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 2.60 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. 

ഷാര്‍ജയില്‍ നിന്നും ഐ.എക്.സ് 1745 വിമാനത്തിലാണ് ഇയാള്‍ കണ്ണൂരിലെത്തിയത്. ബോള്‍ പോയിന്റ് പേനകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പേനയുടെ റീഫില്‍, പാന്റ്സിന്റെ സിപ്പ്, തുടങ്ങിയവയുടെ മാതൃകയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പരിശോധനയില്‍ എക്സൈസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, സുബൈര്‍ ഖാന്‍, ഗുര്‍മിത് സിങ്, ഹെഡ് ഹവില്‍ദാര്‍ സി.വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait