പഴയങ്ങാടി: മണല്‍ക്കടത്ത് പിന്തുടര്ന്നെത്തിയ പോലിസ് സംഘത്തെ കണ്ട് ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മാട്ടൂല്‍ സെന്‍ട്രലില്‍ വച്ച് ഇന്നലെ രാത്രി 11.30ഓടെയാണ് എസ്.ഐ ഇ.ജയചന്ദ്രനും സംഘവും മണല്‍ലോറി പിടികൂടിയത്. മണല്‍ കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 10 വൈ 3349 നമ്പര്‍ ടിപ്പര്‍ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.