കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സത്യാഗ്രഹ സമരം രാവിലെ കലക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന് അധ്യക്ഷനായി. നേതാക്കളായ മേയര്‍ അഡ്വ.ടി.ഒ മോഹനന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, സുമ ബാലകൃഷ്ണന്, സെക്രട്ടറിമാരായ ചന്ദ്രന് തില്ലങ്കേരി, ഡോ.കെ.വി ഫിലോമിന, യു.ഡി.എഫ് ജില്ലാ ചെയര്മാന് പി.ടി.മാത്യു, പ്രഫ.എ.ഡി മുസ്തഫ, വി.രാധാകൃഷ്ണന്, തോമസ് വെക്കത്താനം, നേതാക്കളായ സുരേഷ് ബാബു എളയാവൂര്, പി.കെ രാഗേഷ്, കെ.സി മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, അജിത് മാട്ടൂല്‍, ടി.ജയകൃഷ്ണന്, റഷീദ് കവ്വായി, രജനി രമാനന്ദ്, സി.ടി ഗിരിജ, പി.മാധവന്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, അമൃത രാമകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.