കക്കാട് പട്ടാപകല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം

കെ എല്‍ 14 രജിസ്‌ട്രേഷന്‍ ഉളള മാരുതി ഓംനിയിലെത്തിയ നാല് പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറി ഓടി രക്ഷപ്പെട്ടു
Published on 02 August 2023 IST

കക്കാട് :കുഞ്ഞിപളളി പുഴാതി സോണല്‍ ഓഫീസിന് സമീപം യൂനിറ്റി സെന്ററിന്റെ സമീപത്തൂടെ ഇടച്ചേരി പുലി മുക്കിലേക്ക്  പോവുന്ന റോഡില്‍ സ്‌ക്കൂളിലേക്ക് പോവുന്ന പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോവാന്‍ ശ്രമം. രാവിലെ 9.10 നാണ് സംഭവം. കെ എല്‍ 14 രജിസ്‌ട്രേഷന്‍ ഉളള മാരുതി ഓംനിയിലെത്തിയ നാല് പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. ബലമായി  വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറി ഓടി രക്ഷപ്പെട്ടു. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait